ഒരുമിനിട്ടിൽ തുടങ്ങാം...! അടുത്ത മിനിട്ടിൽ....?

ഒരുമിനിട്ടിൽ തുടങ്ങാം...! അടുത്ത മിനിട്ടിൽ....?
Sep 21, 2024 10:22 AM | By PointViews Editr


ബാംഗ്ലൂർ: കേരളത്തിൽ ഒരു എംഎസ്എംഇ സംരംഭം തുടങ്ങാൻ വെറും ഒരു മിനിറ്റിന്റെ നടപടിക്രമങ്ങൾ മാത്രമേയുള്ളെന്ന് കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ അവകാശവാദമാണ് ഇന്നത്തെ പ്രധാന രാഷ്ട്രീയ കോമഡി. അടുത്ത വർഷം ഫെബ്രുവരി 21, 22 തീയതികളിൽ കേരളത്തിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായി ബാംഗ്ലൂരിൽ നടത്തിയ റോഡ് ഷോയിൽ ആയിരുന്നു മലയാളികളെ ചിരിപ്പിക്കുകയും മറ്റുള്ളവരെ സംശയത്തിലാക്കുകയും ചെയ്യുന്ന പ്രസ്താവന പുറത്തുവന്നത്. കൂടാതെ മന്ത്രി പിന്നെയും പറഞ്ഞു -

മികച്ച വ്യവസായിക ഇക്കോസിസ്റ്റമാണ് കേരളത്തിലേത്. കേന്ദ്രസർക്കാറിൻ്റെ റേറ്റിങ്ങിൽ കേരളം മുന്നിലെത്തിയത് ഇതിന്റെ തെളിവാണെന്നും എതിർ പ്രചാരണം മറികടന്ന് കേരളം മുന്നേറുകയാണെന്നും മന്ത്രി രാജീവ് ചുണ്ടിക്കാട്ടി.

വിജ്ഞാനാധിഷ്‌ഠിതമായ വ്യവസായങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ, ഗ്രഫിൻ, ബിഗ് ഡേറ്റ അനലിറ്റിക്സ്, മെഷീൻ ലേണിങ്, എയ്റോ സ്പേസ്, പ്രതിരോധ മേഖല തുടങ്ങി 22 മുൻഗണന മേഖലകളിൽ കേരളത്തിൽ വൻ നിക്ഷേപ സാധ്യതയാണുള്ളത്. കേരളം വ്യവസായത്തിന് അനുകൂലമല്ലെന്നാണ് പ്രചാരണം. എന്നാൽ, അതിനുമെത്രേയോ അകലെയാണ് വസ്‌തുതകൾ. 'പ്രകൃതി, മനുഷ്യൻ, വ്യവസായം' എന്ന മുദ്രാവാക്യവുമായി പുതിയ വ്യവസായ നയംതന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. വൻതോതിൽ മലിനീകരണമുണ്ടാക്കുന്ന വൻകിട പദ്ധതികൾ കേരളത്തിന്റെ സാഹചര്യത്തിൽ യോജിച്ചതല്ല. എന്നാൽ, വൈവിധ്യമാർന്ന ഭൂമികയും മികച്ച സാമൂഹികാന്തരീക്ഷവുമുള്ള കേരളം പുതിയ വ്യവസായ നയം കൊണ്ടുവരുന്നതിന് നിരവധി പരിഷ്കാരങ്ങളാണ് വരുത്തിയിട്ടുള്ളത്.

.കേരള സെൻട്രലൈസ്‌ഡ് ഇൻസ്പെക്ഷൻ സിസ്റ്റം (കെ.സി.ഐ.എസ്) വഴി പരിശോധന റിപ്പോർട്ടുകൾ സുതാര്യമാക്കി. 48 മണിക്കൂറിനുള്ളിൽ പരിശോധന വിവരങ്ങൾ പബ്ലിക് ഡൊമൈനുകളിൽ ലഭ്യമാവുന്ന സംവിധാനമാണിത്. 'ഇയർ ഓഫ് എന്റർപ്രൈസസ്' എന്നതിലൂടെ രണ്ടര വർഷത്തിനിടെ 2,90,000 എം.എസ്.എം.ഇകളാണ് കേരളത്തിൽ ആരംഭിച്ചത്. 18,000ത്തിലേറെ കോടിയുടെ നിക്ഷേപം നടന്നു. ഇതിൽ 92,000 സംരംഭങ്ങളും വനിതകളുടേതാണ്. 30 എണ്ണം ട്രാൻസ്ജെൻഡറുകളുടേതും. എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന എം.എസ്.എം.ഇ ക്ലിനിക്കുകൾ വഴി സംരംഭകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കുമെന്നും സർക്കാർ പകുതി പ്രീമിയം അടക്കുന്ന രീതിയിൽ എം.എസ്.എം.ഇകൾക്കായി ഇൻഷുറൻസ് സ്കീം അവതരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു മയത്തിലൊക്കെ..........?

Let's start in a minute...! In the next minute...?

Related Stories
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
ജനങ്ങൾക്ക് റേഷനുമില്ല  റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

Nov 16, 2024 05:04 PM

ജനങ്ങൾക്ക് റേഷനുമില്ല റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

ജനങ്ങൾക്ക് റേഷനുമില്ല, റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ...

Read More >>
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
Top Stories